bjp

കടമ്പഴിപ്പുറം: സംസ്ഥാന സർക്കാർ പെട്രോൾ നികുതി കുറയ്ക്കണമെന്നും പെട്രോൾ, ഡീസൽ വില വർദ്ധനവിൽ ജനദ്രോഹ നടപടി അവസാനിപ്പിക്കുണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി ശ്രീകൃഷ്ണപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കടമ്പഴിപ്പുറം ഖാദി ജംഗ്ഷനിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് കെ.നിഷാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി വിജയൻ മലയിൽ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് സി.രാമകൃഷ്ണൻ, ജനറൽ സെക്രട്ടറി എൻ.സച്ചിദാനന്ദൻ, യുവമോർച്ച മണ്ഡലം പ്രസിഡന്റ് ടി.പി.അഖിൽ ദേവ്, പി.എ.സജീവ് കുമാർ, കെ.എസ്.മജേഷ്, കെ.ഭാസ്‌കരൻ, കെ.രാഘവൻ എന്നിവർ പങ്കെടുത്തു.