yogam

പാലക്കാട്: അകത്തേത്തറ പഞ്ചായത്തിൽ നടന്ന സ്‌പോർട്സ് കൗൺസിൽ തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ പാലിക്കാതെയും ഭരണസമിതി അംഗങ്ങളെ അറിയിക്കാതെയും സി.പി.എം അംഗങ്ങളെ മാത്രം രഹസ്യമായി തിരഞ്ഞെടുത്ത അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് ബി.ജെ.പി മെമ്പർമാർ ബോർഡ് യോഗം ബഹിഷ്‌കരിച്ചു. പ്രസിഡന്റിന്റെയും ഉദ്യോഗസ്ഥരുടെയും ധിക്കാരപരമായ നടപടിയിൽ പ്രതിഷേധിച്ച് ബി.ജെ.പി പഞ്ചായത്ത് ഓഫീസിനു മുന്നിൽ യോഗം സംഘടിപ്പിച്ചു. അകത്തേത്തറ പഞ്ചായത്ത് 11വാർഡ് മെമ്പർ ജി.സുജിത്ത് യോഗം ഉദ്ഘാടനം ചെയ്തു. പി.സോഹൻ, കെ.എ.സുധീർ, സുരേഷ് വർമ, കെ.കെ.അജയ്, എസ്.ഐശ്വര്യ, സ്വാമിനാഥൻ, ഹരിദാസ്, ശ്രീനിവാസൻ എന്നിവർ പങ്കെടുത്തു.