
അഗളി: കേരള ജേർണലിസ്റ്റ് യൂണിയൻ (കെ.ജെ.യു) അട്ടപ്പാടി യൂണിറ്റ് കമ്മിറ്റി യോഗവും ഭാരവാഹികളെ തിരഞ്ഞെടുപ്പും നടന്നു. യോഗം ജില്ലാ പ്രസിഡന്റ് സി.എം.സബീറലി ഉദ്ഘാടനം ചെയ്തു. മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. അജിത് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഭാരവാഹികളായ സുബ്രഹ്മണ്യൻ, കൃഷ്ണദാസ് കൃപ, നാസർ കൽക്കണ്ടി, രാകേഷ് ബാബു, മണ്ണാർക്കാട് യൂണിറ്റ് സെക്രട്ടറി രാജേഷ് മണ്ണാർക്കാട്, കെ.കെ.കുമാർ എന്നിവർ പങ്കെടുത്തു. പുതിയ ഭാരവാഹികളായി എ.മണികണ്ഠൻ (പ്രസിഡന്റ്), കെ.കെ.കുമാർ (വൈസ് പ്രസിഡന്റ്), യു.മനീഷ് (ജനറൽ സെക്രട്ടറി), നാസർ കൽക്കണ്ടി (ജോയിന്റ് സെക്രട്ടറി), സി.എൻ.മണി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.