school

മണ്ണാർക്കാട്: പുതിയ അദ്ധ്യായന വർഷത്തിൽ കുട്ടികളെ സ്വീകരിക്കാൻ ഒരുങ്ങുന്ന സ്‌കൂളുകളിൽ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന ആരംഭിച്ചു. കേരള പൊതുജനാരോഗ്യ ഓർഡിനസ് പ്രകാരം വിദ്യാലയങ്ങൾ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ ഉറപ്പുവരുത്തുകയാണ് പരിശോധനയുടെ ലക്ഷ്യം. കുടിവെള്ളം, ശുചിമുറികൾ, പരിസരം, ക്ലാസ് മുറികൾ, മാലിന്യ സംസ്‌കരണ സംവിധാനം, പാചക തൊഴിലാളികളുടെ ആരോഗ്യം, അടുക്കള, കുടിവെള്ള സ്രോതസുകളുടെ ശുചിത്വം എന്നീ കാര്യങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്. കുമരംപുത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തന പരിധിയിലെ വിദ്യാലയങ്ങളിൽ നടത്തിയ പരിശോധനയിൽ സ്‌കൂൾ അധികൃതർക്ക് ഉദ്യോഗസ്ഥർ ആവശ്യമായ നിർശേങ്ങൾ നൽകുകയും ചെയ്തു.