inogration

പാലക്കാട്: ജോലിസ്ഥിരത ഉറപ്പാക്കുക, തുല്യ ജോലിക്ക് തുല്യവേതനം, സർക്കാർ അവധി ദിവസങ്ങളെല്ലാം അനുവദിക്കണമെന്നും ഓൾ കേരള സ്‌കൂൾ ഹെൽത്ത് നഴ്സസ് യൂണിയൻ (സി.ഐ.ടി.യു) രണ്ടാമത് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സി.ഐ.ടി.യു ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന ജില്ലാ സമ്മേളനം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എം.ഹംസ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് ബീന അദ്ധ്യഷത വഹിച്ചു. യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.പി.മേരി റിപ്പോർട്ട് അവതരിപ്പിച്ചു. ജെ.രജനി, ബിന്ദു, ബീന എന്നിവർ പങ്കെടുത്തു.