camp

നെന്മാറ: നെന്മാറ സെന്റർ ഫോർ ലൈഫ് സ്‌കിൽസ് ലേണിംഗിന്റെ നേതൃത്വത്തിൽ നെല്ലിയാമ്പതിയുടെ താഴ്‌വരയിൽ ജൈവ വൈവിധ്യ പഠന ക്യാമ്പ് സംഘടിപ്പിച്ചു. സംസ്ഥാനതലത്തിൽ നടന്ന ക്യാമ്പിൽ വിവിധ ജില്ലകളിൽ നിന്നായി 45 യുവതീ-യുവാക്കൾ പങ്കെടുത്തു. നെല്ലിയാമ്പതിയുടെ ജൈവ വൈവിധ്യം എന്ന വിഷയത്തിൽ സി.എൽ.എസ്.എൽ ഡയറക്ടർ അശോക് നെന്മാറ, പ്രകൃതി കൃഷിയുടെ പ്രാധാന്യം എന്ന വിഷയത്തിൽ എം.ടി.മുഹമ്മദ്, യുവാക്കളും സാമൂഹ്യ പ്രവർത്തനവും എന്ന വിഷയത്തിൽ ജോബി തോമസ് എന്നിവർ ക്ലാസ് നയിച്ചു. മുൻ ബ്ലോക്ക് പ്രസിഡന്റ് പി.വി.രാമകൃഷ്ണൻ, എം.വിവേഷ്, പി.ആർ.അനിൽകുമാർ എന്നിവർ പങ്കെടുത്തു. ഐഡിയൽ കോളേജ് സാമൂഹ്യ പ്രവർത്തന വിഭാഗം പ്രതിനിധികളായ എം.പ്രശാന്ത്, കെ.ശരത്, വയനാട് സുൽത്താൻബത്തേരി ഡോൺ ബോസ്‌കോ കോളേജ് സാമൂഹ്യ പ്രവർത്തന വിഭാഗം പ്രതിനിധികളായ മുഹമ്മദ് ഫസലുദ്ദീൻ, കെ.എസ്.വിപിൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.