rali

കടമ്പഴിപ്പുറം: കടമ്പഴിപ്പുറം ഹൈസ്‌കൂളിലെ എൻ.സി.സി യൂണിറ്റിന്റെയും ആരോഗ്യവകുപ്പിന്റെയും ആഭിമുഖ്യത്തിൽ പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ബോധവത്കരണ റാലി നടത്തി. റാലിയുടെ ഉദ്ഘാടനം സ്‌കൂൾ പ്രധാനദ്ധ്യാപകൻ കെ.ദിലീപ് നിർവഹിച്ചു. സി.സൈനുദ്ധീൻ, ഹെൽത്ത് ഇൻസ്‌പെക്ടർ സി.എൻ.സന്തോഷ്, സി. ചന്ദ്രമോഹനൻ, സി.നാരായണൻ, കെ.ജയപ്രകാശ് എന്നിവർ പങ്കെടുത്തു. സ്റ്റുഡന്റസ് പൊലീസ് കേഡറ്റുകൾ, റെഡ് ക്രോസ് വൊളണ്ടിയേഴ്സ് എന്നിവർ പങ്കെടുത്തു. ജെ.എച്ച്.ഐ കെ.ശ്രീദിവ്യ പ്രതിജ്ഞ ചൊല്ലി. എൻ.സി.സി ഓഫീസർ സി.എസ്.കൃഷ്ണകുമാർ, കിരൺജിത്ത്, സുജിത എന്നിവർ നേതൃത്വം നൽകി.