obit

കല്ലേപ്പുള്ളി: ആലമ്പള്ളം കുറുപ്പത്ത് വീട്ടില്‍ കെ.സി.രാജകൃഷ്ണന്‍(68) നിര്യാതനായി. പാലക്കാട് സര്‍വീസ് സഹകരണബാങ്കില്‍ 35 വര്‍ഷത്തോളം പ്രസിഡന്റായും മരുതറോഡ് ഗ്രാമപഞ്ചായത്തില്‍ 15 വര്‍ഷം മെമ്പർ, മലമ്പുഴ ജലസേചന ഉപദേശക കമ്മിറ്റി മെമ്പർ , പാഠശേഖരസമിതി കമ്മിറ്റി കണ്‍വീനർ, പാലക്കാട് ജില്ലാ വികലാംഗ സര്‍വീസ് കോ-ഒപ്പറേറ്റീവ് സൊസെെറ്റി പ്രസിഡന്റ് എന്നിങ്ങനേയും കെ.എസ്.യു , യൂത്ത്കോണ്‍ഗ്രസ് ,കോണ്‍ഗ്രസ് തുടങ്ങിയ സംഘടനകളില്‍ വിവിധ തലങ്ങളില്‍ ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അച്ഛൻ: പരേതനായ ചന്ദ്രശേഖരന്‍.

ഭാര്യ: ഭാഗ്യരത്നം. സഹോദരിമാര്‍: പരേതയായ വിജയലക്ഷമി, സുഭദ്ര, രാജേശ്വരി ,ഷെെലജ. മരുമക്കള്‍: സ്മിത , ഗിരീഷ് ,കൃഷ്ണകുമാര്‍, ഹേമാംബിക .