പത്തനംതിട്ട: റാന്നി കുറ്റിയാനി സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിലെ പെരുന്നാൾ തുടങ്ങി. ഇന്ന് രാവിലെ 7.30ന് കുർബാനയും 4ന് രാവിലെ കുർബാനയ്ക്ക് ശേഷം ചെമ്പിൽ അരിയിടീൽ കർമ്മവും നടക്കും. വൈകിട്ട് 4 ന് കാതോലിക്ക ബാവാക്ക് റാന്നി കാതോലിക്കേറ്റ് സെന്ററിൽ നിന്ന് പള്ളിയിലേക്ക് സ്വീകരണം നൽകും. ശേഷം സന്ധ്യാ നമസ്‌ക്കാരവും പ്രദക്ഷിണവും ശ്ലൈഹിക വാഴ്വും നടക്കും. 5ന് രാവിലെ 7.30ന് മൂന്നിന്മേൽ കുർബാന ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതിയൻ കാതോലിക്ക ബാവായുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും. തുടർന്ന് ഇടവകയിൽ നിന്ന് പണി പൂർത്തികരിച്ച ഭവനത്തിന്റെ താക്കോൽ ദാനം, ശതാബ്ദി സ്മാരക മന്ദിരത്തിന്റെ അടിസ്ഥാന ശില ആശീർവദിക്കൽ, അശീർവാദം, കൈമുത്ത്, നേർച്ച വിളമ്പ് എന്നിവയോട് കുടി പെരുന്നാൾ സമാപിക്കും. വാർത്താ സമ്മേളനത്തിൽ ഫാ. സോബിൻ സാമുവേൽ , ട്രസ്റ്റി ജഗൻ തേവർവേലിൽ, സെക്രട്ടറി മാത്യു സഖറിയ തെള്ളിയിൽ, ജനറൽ കൺവീനർ സനോജ് മേമന എന്നിവർ പങ്കെടുത്തു.