
പത്തനംതിട്ട : ജില്ലാസ്‌പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ അത് ലറ്റിക്‌സ്, ബാസക്കറ്റ്‌ബാൾ, വോളിബാൾ, ഫുട്‌ബാൾ, നീന്തൽ, ഫെൻസിംഗ്, യോഗ, ഹോക്കി, സോഫ്റ്റ്‌ബാൾ, പഞ്ചഗുസ്തി എന്നീ ഇനങ്ങളിൽ ജില്ലാ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന സമ്മർ കോച്ചിംഗ് ക്യാമ്പ് സച്ചിൻദേവ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. സംഗേഷ് ജി. നായർ, സക്കീർ അലങ്കാരേത്ത്, റോബിൻ വിളവിനാൽ, പരിശീലകരായ റോസമ്മ മാത്യു, അഖില അനിൽ എന്നിവർ സംസാരിച്ചു.