camp
വകയാർ എസ്.എൻ.വി എൽ.പി സ്കൂളിൽ നടന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് കോന്നി പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ ജി. അരുൺ ഉത്‌ഘാടനം ചെയുന്നു.

കോന്നി: മൗണ്ട് സിയോൺ മെഡിക്കൽ കോളേജ്, വകയാർ എസ്.എൻ.വി.എൽ.പി സ്കൂൾ, എസ്.എൻ.ഡി.പി യോഗം 349 -ാം വകയാർ ശാഖ 4772-ാം മ്ലാന്തടം ശാഖ, 2295-ാം വകയാർ സെന്റർ ശാഖ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടന്നു. കോന്നി പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ ജി.അരുൺ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എസ്. എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പദ്മകുമാർ അദ്ധ്യക്ഷത വഹിച്ചു.യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി.സുന്ദരേശൻ, യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വർഗീസ് ബേബി, ആർ. ദേവകുമാർ, പ്രമാടം പഞ്ചായത്ത് അംഗം എം.വി. ഫിലിപ്പ്, അരുവാപ്പുലം പഞ്ചായത്ത് അംഗങ്ങളായ ശ്രീലത, അമ്പിളി സുരേഷ്, വകയാർ കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ജയ അനിൽ, എസ്.എൻ.വി.എൽ.പി സ്കൂൾ വികസന സമിതി ചെയർമാൻ ആർ. രാജേന്ദ്രൻ, യൂണിയൻ കൗൺസിലർ പി.വി.രണേഷ്, ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി.ജി.ആനന്ദൻ,ഗുരു ധർമ്മപ്രചാരണ സഭ കേന്ദ്രസമിതി അംഗം അഡ്വ.കെ.എൻ.സത്യാനന്ദപണിക്കർ, സ്കൂൾ പി.ടി.എ പ്രസിഡന്റ് അരുൺ മോഹൻ, മൈക്രോ ഫൈനാൻസ് യൂണിയൻ കോ - ഓർഡിനേറ്റർ, 349 വകയാർ ശാഖ പ്രസിഡന്റ് , പി.എ ശശി, 2295-ാം ശാഖാ പ്രസിഡന്റ് കെ.എസ്.ശ്രീനിവാസ്, 4772 മ്ലാന്തടം ശാഖാ പ്രസിഡന്റ് കെ.ജി.മോഹനചന്ദ്രൻ, സ്കൂൾ ഹെഡ് മിസ്ട്രസ് റാണി തുടങ്ങിയവർ സംസാരിച്ചു. ജനറൽ മെഡിസിൻ ഒഫ്താൽമോളജി, ഡെന്റൽ മെഡിസിൻ ജനറൽ സർജറി, ഇ.എൻ.ടി, ഓർത്തോപീഡിയാക്, പീഡിയാട്രിക്സ്, ശിശുരോഗവിഭാഗം, ഗൈനക്കോളജി വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനം ക്യാമ്പിലുണ്ടായിരുന്നു.