കോന്നി: വനം വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരുടെ സീനിയോറിട്ടിയും സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരുടെ സ്ഥലം മാറ്റ നിയമനവും സംസ്ഥാന തലത്തിൽ ആക്കാനുള്ള തീരുമാനംപിൻവലിക്കണം കെ.എ.എസ്.എഫ് പി.എസ്. ഒ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് അനിൽ ബേബി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ആർ.രാജേഷ് പിള്ള, എസ്.ശശിധരൻ നായർ, ഷംസുദീൻ എന്നിവർ സംസാരിച്ചു.