ചെങ്ങന്നൂർ: വ്രതാനുഷ്ഠാനങ്ങളിലൂടെ മനസും ശരീരവും ശക്തിപ്പെടുത്തുകയും മാനവകുലത്തിനായി നന്മയും സ്‌നേഹവും കൈമാറലുമാണ് എല്ലാമതങ്ങളും വ്രതാനുഷ്ഠാനങ്ങളിലൂടെ നൽകുന്ന സന്ദേശമെന്ന് മർച്ചൻസ് അസോസിയേഷൻ യൂണിറ്റ് പ്രസിഡന്റ് ജേക്കബ് വി.സക്കറിയ പറഞ്ഞു. ചെങ്ങന്നൂരിൽ മർച്ചന്റ്‌സ് അസോസിയേഷൻ നടത്തിയ ഇഫ്താർ സ്‌നേഹ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിറ്റ് വൈസ് പ്രസിഡന്റ് രഞ്ജിത്ത് ഖാദി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അനസ് പൂവാലം പറമ്പിൽ ഇഫ്താർ സന്ദേശം നൽകി. ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പ്രസിഡന്റ് അലക്‌സ് ഏറ്റുവള്ളിൽ, ടെക്സ്റ്റയിൽസ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം റോബി പുതുകേരി, രക്ഷാധികാരി ടി.കെ ഗോപിനാഥൻ നായർ, സെക്രട്ടറിമാരായ അനിൽകുമാർ, അനൂപ് മേലേ പാണ്ടിയിൽ, റെജി, യൂത്ത് വിംഗ് ട്രഷറർ ജിലാനി എന്നിവർ പ്രസംഗിച്ചു.