ചെങ്ങന്നൂർ: ചെറിയനാട് മാമ്പ്ര വിപാസന ധ്യാന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ഓർമ്മശക്തി, ഏകാഗ്രത, ബുദ്ധി ശക്തി എന്നിവ വർദ്ധിക്കുന്നതിനുതകുന്ന ആന പാന എന്ന ധ്യാന വിധി വിദഗ്ധരായ അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടത്തുന്നു. സൗജന്യ ഏകദിന പഠന ശിബിരത്തിൽ പ്രവേശനം സൗജന്യമാണ്. 10 മുതൽ 14വരെ പ്രായമുള്ള കുട്ടികൾക്ക് മേയ്‌ 7നും 15 മുതൽ 18 വരെ പ്രായമുള്ള കുട്ടികൾ മേയ്‌ 8നുമാണ് ക്ലാസുകൾ. രാവിലെ 9 മുതൽ വൈകിട്ട് 4 വരെയാണ് ശബിരം. ശിബിരത്തിൽ പങ്കെടുക്കാൻ താത്പര്യമുളളവർ മുൻകൂട്ടി പേര് രജിസ്ട്ര‌ർ ചെയ്യണം. ഫോൺ. 04792351616, 9496702616.