1
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് വാർഷിക സമ്മേളനം മാത്യു ടി തോമസ് എം.എൽ .എ ഉദ്ഘാടനം ചെയ്യുന്നു.

മല്ലപ്പള്ളി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ 30-ാം ജില്ലാ വാർഷികം മല്ലപ്പള്ളി ബഥനി ഓഡിറ്റോറിയത്തിൽ മാത്യു.ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ജില്ലാ പ്രസിഡന്റ് പി.ആർ മാധവൻ നായർ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി പണിക്ക മുറി, രക്ഷാധികാരി എം. വിജയകുമാർ, സംസ്ഥാന കമ്മിറ്റിയംഗം കെ.ജി ശ്രീധരൻപിള്ള എന്നിവർ സംസാരിച്ചു.സംസ്ഥാന വൈ പ്രസിഡന്റ് മോഹൻകുമാർ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി പി.രാമചന്ദ്രൻപിള്ള വാർഷിക റിപ്പോർട്ടും, ട്രഷറർ പിഎസ് ജോൺ വരവുചെലവ് കണക്കും അവതരിപ്പിച്ചു.സംസ്ഥാന കമ്മിറ്റിയംഗം ഇന്ദിരാദേവി വരണാധികാരിയായി പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. പുതിയ പ്രസിഡന്റ് ഉമ്മൻ മത്തായിയും, സെക്രട്ടറിയായി പി.രാമചന്ദ്രൻ പിള്ളയും ട്രഷറായി കെ,ആർ ഗോപിനാഥൻ എന്നിവരേയും തിരഞ്ഞെടുത്തു. കെ.ജെ മത്തായി (ബ്ലോക്കു സെക്രട്ടറി) കൃതജ്ഞത പറഞ്ഞു.