1
സി.പി.ഐ എഴുമറ്റൂർ ലോക്കൽ സമ്മേളനം ഓയിൽപാം ഇന്ത്യാ ചെയർമാൻ എം.വി വിദ്യാധരൻ ഉദ്ഘാടനം ചെയ്യുന്നു.

മല്ലപ്പള്ളി : തിരുവല്ല - റാന്നി റൂട്ടിൽ കൂടുതൽ കെ.എസ്.ആർ.ടി.സി ബസുകൾ അനുവദിക്കണമെന്ന് സി.പി.ഐ എഴുമറ്റൂർ ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കൊവിഡ് നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നപ്പോൾ സർവീസ് നിറുത്തിയ പല ബസുകളും പുനരാരംഭിക്കാത്തതിനാൽ രൂക്ഷമായ യാത്രാ ക്ലേശമാണ് റൂട്ടിൽ അനുഭവപ്പെടുന്നത്.ശാന്തിപുരം-ആനക്കുഴി റോഡിന്റെ ടാറിംഗ് വർക്കുകൾ പൂർത്തീകരിച്ച് റോഡ് സഞ്ചാര യോഗ്യമാക്കണമെന്നും,എഴുമറ്റൂർ പഞ്ചായത്തിലെ1,2,3 വാർഡുകളിലെ രണ്ടാംഘട്ട കുടിവെള്ള വിതരണ പദ്ധതി പൂർത്തീകരിക്കണമെന്നും,വാളക്കുഴി നാരകത്താനി റോഡിന്റെ ശോചനീയവസ്ഥ പരിഹരിക്കണമെന്നും സമ്മേളനം ആവശ്യം ഉയർന്നു.ഓയിൽപാം ഇന്ത്യാ ചെയർമാൻ എം.വി വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. പ്രൊഫ.സാം പള്ളിക്കൽ,ലൈജു സാമുവൽ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. രക്തസാക്ഷി പ്രമേയം ഏബ്രഹാം തോമസും,അനൂശോചന പ്രമേയം ജോമോനും അവതരിപ്പിച്ചു. മണ്ഡലം സെക്രട്ടറി കെ.സതീശ്,ജില്ലാ കൗൺസിലംഗം അനീഷ് ചുങ്കപ്പാറ,മണ്ഡലം സെക്രട്ടേറിയറ്റംഗം സന്തോഷ് കെ.ചാണ്ടി,ജെയിംസ് ജോൺ,പി.ടി മാത്യു എന്നിവർ പ്രസംഗിച്ചു. പി.ടി മാത്യു(സെക്രട്ടറി),ലിബു തൊട്ടിയിൽ(അസി.സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.