ചാരുംമൂട് : പാലമേൽ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും പരേതനായ കേശവന്റെയും ഓമനയുടെയും മകനുമായ നൂറനാട് എരുമക്കുഴി കുറുമ്പാണിക്കൽ കെ.ബിജു (51) നിര്യാതനായി. സംസ്കാരം പിന്നീട്. രോഗബാധയെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നിലവിൽ പാലമേൽ പഞ്ചായത്ത് എരുമക്കുഴി വാർഡ് അംഗമാണ്. പഞ്ചായത്ത് വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. പടനിലം എച്ച്.എസ്.എസ് ലൈബ്രേറിയനുമായിരുന്നു.
സി.പി.എം പാലമേൽ തെക്ക് ലോക്കൽ കമ്മിറ്റി അംഗം, എരുമക്കുഴി ബ്രാഞ്ച് സെക്രട്ടറി, ഡി.വൈ.എഫ്.ഐ പാലമേൽ തെക്ക് മേഖലാ പ്രസിഡന്റ് , സെക്രട്ടറി, നൂറനാട് സി.ബി.എം എച്ച്.എസ്.എസ് പി.ടി.എ പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ : സരിത (മാവേലിക്കര കാർഷിക വികസന ബാങ്ക്).മക്കൾ : ജീവൻ, സൂര്യൻ.