കോന്നി: കേരള ശാസ്ത്ര സാഹിത്യ പരിഷത് കോന്നി മേഖലാ വാർഷിക സമ്മേളനം ജില്ലാ പ്രസിഡന്റ് അനിൽ പ്രമാടം ഉദ്ഘാടനം ചെയ്തു.എൻ.എസ്. മുരളിമോഹൻ, ജി.സ്റ്റാലിൻ സി.സത്യദാസ്,എൻ.എസ്.രാജേന്ദ്രകുമാർ, രജീഷ്, ഡി.മോഹൻ, ബോസ് കൂടൽ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സലിൽ വയലാത്തല (പ്രസിഡന്റ്) മിസിരിയ നൗഷാദ്‌ (വൈസ് പ്രസിഡന്റ് ) വി.ആർ.രാജലക്ഷ്മി (സെക്രട്ടറി) എൻ.എസ്.മുരളിമോഹൻ (ജോ.സെക്രട്ടറി) ആയുഷ് അജയ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.