റാന്നി: റാന്നിയിൽ നടന്ന മേയ്ദിനറാലി എ.ഐ.ടി.യു.സി സംസ്ഥാന ട്രഷറാർ എം.വി വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ഏരിയ പ്രസിഡന്റ് വി.കെ സണ്ണി അദ്ധ്യക്ഷനായി. എസ്.ആർ സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു. ജോർജ്ജ് ഫിലിപ്പ്, എം വി പ്രസന്നൻ, നിസാം കുട്ടി, ടി ജെ ബാബുരാജ് എന്നിവർ സംസാരിച്ചു.