sammelanam
പുളിക്കീഴ് ഐ.സി.ഡി.എസ് പ്രൊജക്ടിൽ നിന്നും വിരമിച്ച അങ്കണവാടി പ്രവർത്തകർക്കുള്ള യാത്രയയപ്പ് സമ്മേളനം ബ്ലോക്ക് പ്രസിഡന്റ് ചന്ദ്രലേഖ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: വനിതാശിശുവികസന വകുപ്പിലെ പുളിക്കീഴ് ഐ.സി.ഡി.എസ് പ്രൊജക്ടിൽ നിന്നും വിരമിച്ച എട്ട് അങ്കണവാടി പ്രവർത്തകർക്ക് യാത്രയയപ്പ് നൽകി. സമ്മേളനം പുളിക്കീഴ് ബ്ലോക്ക് പ്രസിഡന്റ് ചന്ദ്രലേഖ ഉദ്ഘാടനം ചെയ്തു. കടപ്ര പഞ്ചായത്ത് പ്രസിഡന്റ് നിഷാ അശോകൻ അദ്ധ്യക്ഷത വഹിച്ചു. നെടുമ്പ്രം പഞ്ചായത്ത് പ്രസിഡന്റ് ടി.പ്രസന്നകുമാരി, വാർഡ് മെമ്പർ സൂസമ്മ പൗലോസ്, പുളിക്കീഴ് ശിശുവികസന പദ്ധതി ഓഫീസർ ഡോ.പ്രീതകുമാരി. ആർ, ഐ.സി.ഡി.എസ് സൂപ്പർവൈസർ പുഷ്പകുമാരിഎന്നിവർ പ്രസംഗിച്ചു. 155 അങ്കണവാടികളിൽ പ്രവർത്തകർ, ഐ.സി.ഡി.എസ് ഉദ്യോഗസ്ഥർ,സ്‌കൂൾ കൗൺസിലർമാർ എന്നിവർ പങ്കെടുത്തു.