പന്തളം: പന്തളം മഹാദേവർ ക്ഷേത്രത്തിൽ നിന്നും വിരമിക്കുന്ന ജീവനക്കാർക്ക് മഹാദേവ ഹിന്ദു സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. പ്രസിഡന്റ് എം.ജി.ബിജുകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഗോകുൽ.സി.എം. വൈസ് പ്രസിഡന്റ് എം.ജെ.വിജയകുമാർ, ഖജാൻജി.വി.ബി.അനിൽകുമാർ, ജോ.സെക്രട്ടറി പ്രദീപ് കുമാർ പ്രാദേശികസഭാ പ്രസിഡന്റുമാർ എന്നിവർ പ്രസംഗിച്ചു. വിരമിക്കുന്ന ജീവനക്കാരായ ഗൗരിക്കുട്ടിയമ്മ മുളമ്പുഴ, ശിവൻപിള്ള തോട്ടക്കോണം, ചന്ദ്രമോഹൻ മുളമ്പുഴ എന്നിവരെ ആദരിച്ച് ഉപഹാരങ്ങൾ നൽകി.