കുളനട : സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിലെ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ആരംഭിച്ചു. 9ന് സമാപിക്കും. പെരുന്നാൾ കൊടിയേറ്റ് വിശുദ്ധ കുർബാനയ്ക്കു ശേഷം ഫാ.ജോസ് തോമസ് നിർവഹിച്ചു.
എല്ലാദിവസവും വൈകിട്ട് 5:30ന് സന്ധ്യാനമസ്‌കാരവും സംയുക്ത പ്രാർത്ഥന യോഗം, ഉച്ചനമസ്‌കാരം, പ്രാർത്ഥന എന്നിവ നടക്കും.