പ്രമാടം : വി.കോട്ടയം എഴുമൺ സെന്റ് ജോർജ്ജ് യാക്കോബായ കുരിശുപള്ളിയിൽ ഗീവർഗീസ് സഹദയുടെ പെരുന്നാൾ ഇന്നും നാളെയും നടക്കും. ഇന്ന് രാവിലെ 9ന് ചെമ്പിൽ നേർച്ചയിടുന്നതിന്റെ ഉദ്ഘാടനം, വൈകിട്ട് 6.30ന് ചെമ്പെടുപ്പ് റാസ തിരിച്ച് പള്ളിയിൽ എത്തിച്ചേരും. നാളെ രാവിലെ എട്ടിന് മാത്യൂസ് മാർ തേവോദോസിയോസിന്റെ കാർമ്മികത്വത്തിൽ കുർബാന, 9.30ന് അനുഗ്രഹ പ്രഭാഷണം, 10.30ന് നേർച്ച വിളമ്പ്, കൊടിയിറക്ക്.