
പ്രമാടം : ഉത്തരാഖണ്ഡിൽ നടന്ന 23- ാമത് നാഷണൽ വോളിബാൾ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ കേരള വനിതാ ടീമിനെയും അംഗങ്ങളായ ഖേലോ ഇന്ത്യ അക്കാദമി പ്രമാടത്തിന്റെ വനിതാതാരങ്ങളെയും കോച്ചിനെയും അണ്ടർ 20 വോളിബാൾ ചാമ്പ്യൻഷിപ്പിന്റെ ഇന്ത്യൻ ടീം ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അനുദേവിയെയും പ്രമാടം ഗ്രാമപഞ്ചായത്ത് അനുമോദിച്ചു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി.ഹരികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.നവനിത്ത് ഉപഹാരങ്ങൾ സമർപ്പിച്ചു. രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം അഡ്മിനിസ്ട്രേറ്റർ കെ.ആർ.ജയൻ, ഗോപകുമാർ, ബിന്ദു അനിൽ എന്നിവർ പ്രസംഗിച്ചു.