റാന്നി : വിദ്വേഷ പ്രസംഗം നടത്തിയ പി.സി ജോർജിനെതിരെ എ.ഐ.വൈ.എഫ് റാന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.എ.ഐ.വൈ.എഫ് റാന്നി മണ്ഡലം സെക്രട്ടറി എം.വി പ്രസനകുമാർ പ്രകടനം ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് റാന്നി മണ്ഡലം പ്രസിഡന്റ് ഹാപ്പി പ്ലാച്ചേരി അദ്ധ്യക്ഷത വഹിച്ചു. അനീഷ് മോൻ, വിപിൻ പൊന്നപ്പൻ, അരുൺ രാജ്, മനോജ് സി ആർ,ജിനു ഇടംമൺ, സജി ചാണ്ടി എന്നിവർ പ്രസംഗിച്ചു.