പ്രമാടം : പ്രമാടം പഞ്ചായത്തും കോന്നി ബി.ആർ.സിയും സംയുക്തമായി കുട്ടുകൾക്കായി സംഘടിപ്പിച്ച വേനൽ പക്ഷികൾ പഠന ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് എൻ.നവനിത്ത് ഉദ്ഘാടനം ചെയ്തു. മെമ്പർ കുഞ്ഞന്നാമ്മ അദ്ധ്യക്ഷത വഹിച്ചു. മെമ്പർമാരായ എം.വി.ഫിലിപ്പ്, നിഖിൽ ചെറിയാൻ, ജയകൃഷ്ണൻ, തോമസ് ചെറിയാൻ, തങ്കമണി, ലിജ ശിവപ്രകാശ്, ഹരികൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ മോട്ടിവേഷൻ, പ്രവൃത്തിപരിയം, കലാകായിക പരിശീലനങ്ങൾ, നാടൻപാട്ട് പരിശീലനം എന്നിവ നടന്നു.