flagoff
കൂട്ടനടത്തം പത്തനംതിട്ട നഗരസഭ ചെയർമാൻ . ടി. സക്കീർ ഹുസൈൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു

പത്തനംതിട്ട : സംസ്ഥാന മന്ത്രിസഭാ വാർഷിക ആഘോഷത്തിന്റെ ഭാഗമായ എന്റെ കേരളം പ്രദർശന വിപണന മേളയുടെ പ്രചാരണാർത്ഥം പത്തനംതിട്ട ഗാന്ധി സ്‌ക്വയറിൽ നിന്ന് ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ പത്തനംതിട്ട പ്രസ് ക്ലബിന്റെയും ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെയും തൊഴിലാളികളുടെയും സഹകരണത്തോടെ കൂട്ടനടത്തം സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈൻ ഫ്ലാഗ് ഓഫ് ചെയ്തു.
ജില്ലാ സ്റ്റേഡിയത്തിൽ നടന്ന പൊതുസമ്മേളനം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി രാജേന്ദ്രൻ നായർ അദ്ധ്യക്ഷനായി​രുന്നു. ജില്ലാ സ്റ്റേഡിയത്തിൽ തൊഴിലാളികൾക്കായി 100 മീറ്റർ, 400 മീറ്റർ ഓട്ടം, ഷോട്ട്പുട്ട് മത്സരങ്ങൾ സംഘടിപ്പിച്ചു. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം മലയാലപ്പുഴ മോഹൻ, സുമേഷ് ഐശ്വര്യ, സി.ഐ.ടി.യു ജില്ലാ കമ്മി​റ്റി അംഗം സക്കീർ അലങ്കാർ, അത്‌ലറ്റിക് കോച്ച് റോസമ്മ, വോളിബാൾ കോച്ച് തങ്കച്ചൻ പി. ജോസഫ്, നെറ്റ്‌ബാൾ കോച്ച് ഗോഡ്‌സൺ ബാബു, സോഫ്റ്റ് ബാൾ കോച്ച് കുഞ്ഞുമോൻ, കോച്ച് അഖില, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി.മണിലാൽ, ഇൻഫർമേഷൻ അസിസ്റ്റന്റ് ഗീതുവരുൺ തുടങ്ങിയവർ പങ്കെടുത്തു.