അടൂർ : സാന്ത്വനം സോഷ്യൽ വെൽഫെയർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്നേഹ സംഗമം കസ്റ്റംസ് വിഭാഗം കൊല്ലം സൂപ്രണ്ട് റോബിൻ ബേബി ഉദ്ഘാടനം ചെയ്തു . പ്രസിഡന്റ് ഡോ.ജോൺ സി.വർഗീസ് കോർ എപ്പിസ്ക്കോപ്പ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഫാ.ജോസഫ് ശാമുവേൽ തറയിൽ, റവ ജോൺ ഏബ്രഹാം, ഫാ.ജേക്കബ് ഡാനിയേൽ , ഡോ.വൈ. ജോയി, ഷെല്ലി ബേബി, പാപ്പച്ചൻ എന്നിവർ പ്രസംഗിച്ചു.