അടൂർ: എ.ഐ.ടി.യു.സി, സി.ഐ.ടി.യു എന്നീ ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ അടൂരിൽ മേയ് ദിനം റാലി പൊതുസമ്മേളനവും നടത്തി. അടൂർ യമുന പമ്പിനു സമീപത്ത് നിന്നും റാലി ആരംഭിച്ച് സെൻട്രൽ മൈതാനിയിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി പി.രവിന്ദ്രൻ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി സിമണ്ഡലം സെക്രട്ടറി ജി.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. റോഷൻ ജേക്കബ്, എ.ഐ.ടി.യു.സി മണ്ഡലം പ്രസിഡന്റ് അരുൺ കെ.എസ് മണ്ണടി, ട്രേഡ് യൂണിയൻ നേതാക്കളായി ജി.കൃഷ്ണകുമാർ, റോയി ഫിലിപ്പ്, ആർ.സനൽകുമാർ, ഷാജി തോമസ്, ടി.ആർ.ബിജു, കെ.മഹേഷ് കുമാർ , കെ.എൻ സുദർശനൻ, എസ്.രാധാകൃഷ്ണൻ, ടി.മധു ജി.അതിൽ, രാജി ചെറിയാൻ, ദിവ്യ റെജി മുഹമ്മദ്, സി.രാജേന്ദ്രൻ, കെ.സുകു, രാധാകൃഷ്ണൻ ആലുംമൂട്, വിനോദ് തൃണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു.