പത്തനംതിട്ട : റോഡരികിൽ നിറുത്തിയിട്ടിരുന്ന ബസിനടിയിലേക്ക് ബൈക്ക് ഇടിച്ചുകയറി യാത്രക്കാരന് ഗുരുതരപരിക്ക്. പത്തനംതിട്ട ആനപ്പാറ സ്വദേശി ജിബ്‌സൺ കെ.ജോർജിനാണ് (37) പരിക്കേറ്റത്. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി പത്തരയോടെ പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനടുത്ത് ടി.കെ റോഡിലെ ബസ് സ്റ്റോപ്പിന് എതിർവശത്തായിരുന്നു അപകടം. കോഴഞ്ചേരി ഭാഗത്ത് നിന്നാണ് ബൈക്ക് വന്നത്. ഇടിയുടെ ശക്തിയിൽ ബസിന്റെ പിൻവശം തകർന്നു അടിയിലേക്ക് പോയ ബൈക്ക് ബസിന്റെ ടയറിലും ചെയ്‌സിലും ഇടിച്ചാണ് നിന്നത്. ജിബ്‌സൺ ഹെൽമെറ്റ് ധരിച്ചിരുന്നു. മുഖത്തും തലയ്ക്കുമാണ് പരിക്ക്.