scootty
നിയന്ത്രണം വിട്ട സ്കൂട്ടർ

പത്തനംതിട്ട: നിയന്ത്രണം വിട്ട സ്കൂട്ടർ വാട്ടർ അതോറിട്ടി റോഡരുകിൽ കൂട്ടിയിട്ടിരുന്ന പൈപ്പിൽ വന്നിടിച്ച് ആനന്ദപ്പളളി സ്വദേശികളായ സ്കൂട്ടർ യാത്രികർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചക്ക് രണ്ടിന് സെന്റ് പീറ്റേഴ്‌സ് ജംഗ്‌ഷനിലാണ് അപകടം. സ്കൂട്ടറിന് പുറകിൽ ഇരുന്ന സ്ത്രീയുടെ കാലിന് ഒടിവുണ്ട്. ഇവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.