
കീരുകുഴി: കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ നോമ്പാഴി ഗവ. എൽ.പി.സ്‌കൂളിൽ യുറീക്കാ ബാല ശാസ്ത്ര വേദി രൂപീകരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ, ക്വിസ് ഉത്സവം, ബോധവത്കരണ ക്ലാസുകൾ എന്നിവ സംഘടിപ്പിച്ചു. പ്രഥമാദ്ധ്യാപകൻ സുദർശനൻ പിള്ള ഉദ്ഘാടനംചെയ്തു. വാർഷിക കൺവെൻഷനിൽ ശാസ്ത്രസാഹിത്യ പരിഷത്ത് മേഖലാ സെക്രട്ടറി ബിജു സാമുവൽ യൂണിറ്റ് രേഖ അവതരിപ്പിച്ചു.എം.കെ ഗിരീഷ് കുമാർ, ഡോ.കെ.പി. കൃഷ്ണൻകുട്ടി, എ.കെ ഗോപാലൻ, വിദ്യാർത്ഥി പ്രതിനിധികളായ അഭി ദേവ്, അഭിനവ് ഗോപാൽ എന്നിവർ സംസാരിച്ചു.