aituc
മെയ് ദിനത്തോടനുബന്ധിച്ച് എ.ഐ.ടി.യു.സി ചെങ്ങന്നൂർ മണ്ഡലം കമ്മറ്റിയുടെ യുടെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ പ്രകടനം

ചെങ്ങന്നൂർ: തൊഴിലാളി ദിനത്തി​ൽ സി.ഐ.ടി.യു, എ.ഐ.ടി.യു.സി നേതൃത്വത്തിൽ മേയ് ദിനാചരണം നടത്തി​. എ.ഐ.ടി.യു.സി ചെങ്ങന്നൂർ മണ്ഡലം കമ്മി​റ്റിയുടെ യുടെ നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും നടത്തി. എ.ഐ.ടി.യു.സി മണ്ഡലം പ്രസിഡന്റ് മുരളീധരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം പി.ആർ.പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം അസി.സെക്രട്ടറി ആർ.സന്ദീപ്, എ.ഐ.എസ്.എഫ് സംസ്ഥാന അസി.സെക്രട്ടറി അസ്‌ലം ഷാ, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി കെ.എം.സലിം, സി.പി.ഐ ലോക്കൽ കമ്മി​റ്റി സെക്രട്ടറിമാരായ മണിക്കുട്ടൻ, കെ.എ.സജിവ്, എം.എസ് സാദത്ത് , അനസ് പൂവാലം പറമ്പിൽ, അജയൻ, കിസാൻ സഭ മണ്ഡലം സെക്രട്ടറി രാധാകൃഷ്ണൻ നായർ, ബി.കെ.എം.യു മണ്ഡലം സെക്രട്ടറി സുരേന്ദ്രൻ, പ്രവാസി ഫെഡറേഷൻ മണ്ഡലം സെക്രട്ടറി ടി.പി. മനോഹരൻ പിള്ള, അമ്പിളി, എ.ഐ.എസ്.എഫ് മണ്ഡലം സെക്രട്ടറി സ്മിത്ത് എന്നിവർ

പ്രസംഗിച്ചു.

സി.ഐ.ടി.യു ചെങ്ങന്നൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന റാലിയും പൊതുസമ്മേളനവും സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ.എം.ശശികുമാർ ഉദ്ഘാടനംചെയ്തു. സി.ഐ.ടി.യു ഏരിയ പ്രസിഡന്റ് എം.കെ.മനോജ് അദ്ധ്യക്ഷത വഹിച്ചു. പി.ആർ.രമേശ് കുമാർ, ബിനു സെബാസ്റ്റ്യൻ, വി.എസ്.ശശിധരൻ, രജിതകുമാരി, മുംതാസ് സലീം, മോഹൻകുമാർ, വി.വി.അജയൻ, കെ.ഹരിദാസ്, കെ.എസ്.സുരേഷ്, സജീവ് കടുനാൽ എന്നിവർ സംസാരിച്ചു.