kodi

ചെങ്ങന്നൂർ : പേരിശ്ശി സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാൾ തുടങ്ങി. ഏഴിന് സന്ധ്യാ നമസ്കാരത്തിനു ശേഷം ഭക്തി നിർഭരമായ റാസ നടക്കും. 8ന് കുർബാനയ്ക്കു ശേഷം വെച്ചൂട്ട് നേർച്ച വിളമ്പോടു കൂടി പെരുനാൾ സമാപിക്കും. വികാരി ഫാ. പി.കെ. കോശി, സഹവികാരി ഫാ.ജോബിൻ ശാമുവേൽ, ട്രസ്റ്റി ജോൺ ഫിലിപ്പ് , സെക്രട്ടറി വിനോദ് ജോർജ് ജോൺ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകും.