പന്തളം: കേരള സ്‌റ്റേറ്റ് കൺസ്ട്രഷൻ വർക്കേഴ്‌സ് കോൺഗ്രസ് (ഐൻ.ടി.യു.സി) പന്തളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്തിൽ മേയ് ദിന ആഘോഷം നടത്തി. യൂണിയൻ മണ്ഡലം പ്രസിഡന്റ് സോളമൻ വരവുകാലായിൽ അദ്ധ്യക്ഷത വഹിച്ചു. കേരള സ്‌റ്റേറ്റ് കൺട്രീൻ വർക്കേഴ്‌സ് കോൺഗ്രസ് (ഐൻ.ടി.യു.സി) സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ഷാജി കുളനട ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ സെക്രട്ടറി പി.എൻ. പ്രസാദ്/ഐ.എൻ.ടി.യു.സി.മണ്ഡലം പ്രസിഡന്റുമാരായ കെ.എൻ.രാജൻ, വല്ലാറ്റൂർ വാസുദേവൻ പിള്ള, പി.സി.സുരേഷ്, നെഞ്ചർ ജെലാലുദിൽ ജാക്കിഷ് ബെന്നി എന്നിവർ പ്രസംഗിച്ചു.