1
മെയ്ദിന പൊതുസമ്മേളനം മല്ലപ്പള്ളിയിൽ സി.പി.ഐ ജില്ലാ കൗൺസിൽ അംഗം കെ.ജയൻ ഉദ്ഘാടനം ചെയ്യുന്നു.

മല്ലപ്പള്ളി : സംയുക്തട്രേഡ് യൂണിയിയന്റെ നേതൃത്വത്തിൽ മേയ്ദിന റാലിയും പൊതുസമ്മേളനവും നടത്തി. എ.ഐ.വൈ.എഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.ജയൻ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി മല്ലപ്പള്ളി മണ്ഡലം സെക്രട്ടറി ഡി.ടി.തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ചു. കെ.കെ.സുകുമാരൻ, അഡ്വ.ഫിലിപ്പ് കോശി, സണ്ണിജോൺസൻ , ജോർജ്ജുകുട്ടി, ബാബു പാലയ്ക്കൽ എന്നിവർ സംസാരിച്ചു. നീലാഞ്ചനൻ ബാലചന്ദ്രൻ, എം.ജോൺസൻ,സി.പി. പ്രസന്നകുമാർ, പി.വി മനോഹരൻ, ഷിനു പി.ടി, ജോസ് മാത്യു, വിജയൻ പിള്ള , ബിജു പുറത്തൂടൻ, എന്നിവർ പ്രകടനത്തിന് നേതൃത്വം നല്കി.