ചെങ്ങന്നൂർ: എസ്.എൻ.ഡി.പി യോഗം 1152-ാം തിരുവൻവണ്ടൂർ ശാഖയുടെ നേതൃത്വത്തിലുള്ള ഗുരുകൃപ പെയിൻ ആൻഡ് പാലീയേറ്റീവ് സെന്റർ, കിടപ്പുരോഗികളുടെ ക്ഷേമത്തിനായി ഗൃഹ കേന്ദ്രീകൃത പാലിയേറ്റീവ് പ്രവർത്തനം ആരംഭിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയൻ ചെയർമാൻ അനിൽ അമ്പാടി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം മുഖ്യപ്രഭാഷണം നടത്തി. തിരുവൻവണ്ടൂർ മേഖലാ കൺവീനർ കെ.ആർ ദേവരാജൻ, ശാഖാ സെക്രട്ടറി സോമോൻ തോപ്പിൽ, വൈസ് പ്രസിഡന്റ് ശ്രീകല സുനിൽ, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം രശ്മി സുഭാഷ്, തിരുവൻവണ്ടൂർ പഞ്ചായത്ത് അംഗം ഗീതാ സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ശാഖാപ്രസിഡന്റ് ഹരി പത്മനാഭൻ സ്വാഗതവും ഗുരുകൃപ പെയിൻ ആൻഡ് പാലിയേറ്റീവ് വൈസ് ചെയർമാൻ സുകുമാരൻ കിഴക്കേ മാലിയിൽ നന്ദിയും പറഞ്ഞു.