അടൂർ : അടൂർ ഗോപാലകൃഷ്ണന്റെ മണക്കാല തുവയൂർ വടക്കുള്ള ജന്മഗൃഹം സർക്കാർ ഏറ്റെടുത്ത് ചരിത്ര സ്മരകമാക്കി മാറ്റണമെന്ന അടൂർ ഗോപാലകൃഷ്ണൻ പഠനകേന്ദ്രം കർമ്മസമിതി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ വഴി നൽകിയ അപേക്ഷയിന്മേൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുവാൻ സാംസ്ക്കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സാംസ്ക്കാരിക വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകി.