
പന്തളം : എസ്.എൻ.ഡി. പിയോഗം 285-ാം ന കുരമ്പാല ശാഖാ ഗുരുക്ഷേത്രത്തിലെ പഞ്ചലോഹ പ്രതിഷ്ഠയുടെ 11-ാമത് വാർഷികം തുടങ്ങി. തന്ത്രി ചാരമംഗലം സുജിത്ത് തന്ത്രി, മേൽശാന്തി ഗൗരി ശങ്കരം റജിമോൻ എന്നിവർ മുഖ്യകാർമ്മികരായിരിക്കും. ഇന്ന് രാവിലെ 5ന് പള്ളി ഉണർത്തൽ, 5.30ന് നടതുറപ്പ്, 5.45ന് ഗണപതിഹോമം, 7ന് ഉഷഃപൂജ, 8ന് ഭാഗവതപാരായണം, 10ന് ഉച്ചപൂജ, വൈകിട്ട് 5ന് നടതുറപ്പ്, തുടർന്ന് സമൂഹപ്രാർത്ഥന, 7ന് ദീപാരാധന, ദീപക്കാഴ്ച, 7.30ന് നടയടപ്പ്. നാളെ രാവിലെ 5.45ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, 10.30ന് പഞ്ചവിംശതി കലശപൂജ, ഉച്ചയ്ക്ക് ഒന്നിന് മഹാപ്രസാദമൂട്ട് എന്നീ ചടങ്ങുകൾ നടക്കും.