02-ksktu
കേരളസ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ കോന്നി ഏരിയ കൺവെൻഷൻ ഇന്നലെ രാവിലെ 10 മണിക്ക് വി-കോട്ടയം എസ്. എൻ. ഡി. പി. ഹാളിൽ നടന്നു. ജില്ലാ പ്രസിഡന്റ് പി. എസ്. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യുന്നു

കോന്നി: കേരളസ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ കോന്നി ഏരിയ കൺവെൻഷൻ വി-കോട്ടയം എസ്.എൻ.ഡി.പി.ഹാളിൽ നടന്നു. ജില്ലാ പ്രസിഡന്റ് പി.എസ്.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. കോന്നി ഏരിയ പ്രസിഡന്റ് വർഗീസ് ബേബി അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി പി. രാധാകൃഷ്ണൻ റിപ്പോർട്ടും ജില്ലാ വൈസ് പ്രസിഡന്റ് എ.വിപിൻ കുമാർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സംഘാടക സമിതി ചെയർമാൻ കെ.ശ്രീകുമാർ സ്വാഗതം അർപ്പിച്ചു. പ്രജിത്കുമാർ, ചന്ദ്രമതി ശിവരാജൻ,ഷിബു,ചെറിയാൻ, കെ.കെ.പുരുഷോത്തമൻ, ഇ.ഏ.സോമരാജൻ എന്നിവർ സംസാരിച്ചു.