കോന്നി: എസ്.എൻ. ഡി.പി യോഗം 3108-ാം നമ്പർ മേടപ്പാറ ശാഖയിലെ ശ്രീനാരായണ ഗുരുക്ഷേത്രത്തിൽ ഇന്ന് നടക്കുന്ന പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠയുടെ ഭാഗമായി നടന്ന ഗുരുദേവ വിഗ്രഹ ഘോഷയാത്രയ്ക്ക് വിവിധ കേന്ദ്രങ്ങളിൽ ഭക്തിനിർഭരമായ സ്വീകരണം. പീതാംബരധാരികളും, വാദ്യമേളങ്ങളും ഘോഷയാത്രയ്ക്ക് കൊഴുപ്പേകി. ചെങ്ങന്നൂർ കാരക്കാട്ടു നിന്ന് തിരിച്ച രഥഘോഷയാത്ര പത്തനംതിട്ട യൂണിയന്റെ അതിർത്തിയിലുള്ള ഓമല്ലൂർ ശാഖയിലെ ഗുരുക്ഷേത്രത്തിൽ എത്തിയപ്പോൾ യൂണിയൻ ഭാരവാഹികൾ സ്വീകരിച്ചു. യൂണിയൻ പ്രസിഡന്റ് കെ. പദ്മകുമാർ, സെക്രട്ടറി, ഡി. അനിൽ കുമാർ, യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി. പി. സുന്ദരേശൻ, യോഗം ഡയറക്ടർ ബോർഡ് മെമ്പർ സി. എൻ. വിക്രമൻ,യൂണിയൻ കൗൺസിൽ അംഗങ്ങളായ കെ. എസ് സുരേശൻ, പി. വി. രണേഷ്, പി. കെ. പ്രസന്നകുമാർ, എസ്. സജിനാഥ്, ജി. സോമനാഥൻ മൈക്രോ ഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ. ആർ. സലീലനാഥ്, അജേഷ്‌കുമാർ, സാബുരാജ്, സി. ആർ. സുരേഷ് കുമാർ എന്നിവർ നേതൃത്വം നൽകി. ഓമല്ലൂർ ശാഖയിൽ പ്രസിഡന്റ് കെ.രോഹിതേശൻ, സെക്രട്ടറി ജി.ഗോപിനാഥൻ,പത്തനംതിട്ട ടൗൺ ശാഖയിൽ പ്രസിഡന്റ് സി.ബി.സുരേഷ്‌കുമാർ, സെക്രട്ടറി സി.കെ.സോമരാജൻ, കുമ്പഴ ടൗൺ ശാഖയിൽ പ്രസിഡന്റ് കെ.പി.സുമേഷ്, സെക്രട്ടറി പി.പി.സുരേഷ്‌കുമാർ കുമ്പഴ നെടുമനാൽ ശാഖയിൽ പ്രസിഡന്റ് കരുണാകരൻ പരുത്തിയാനിക്കൽ, സെക്രട്ടറി എം.ആർ.പണിക്കർ, എന്നിവരുടെയും, പയ്യനാമൺ ശാഖയിൽ വൈസ് പ്രസിഡന്റ് അനീഷ് കണ്ണൻമല, സെക്രട്ടറി എൻ ജയകുമാർ, അതുമ്പുംകുളം ശാഖയിൽ പ്രസിഡന്റ് പുന്നമൂട്ടിൽ രാജു, സെക്രട്ടറി സുരേഷ്, എലിമുള്ളപ്ലാക്കൽ ശാഖയിൽ പ്രസിഡന്റ് എ.ബി.രവീന്ദ്രൻ, സെക്രട്ടറി സുരേഷ്ബാബു, ,തണ്ണിത്തോട് ശാഖയിൽ പ്രസിഡന്റ് കെ.എസ്.ഗോപകുമാർ,സെക്രട്ടറി വി.ബി.സോമരാജൻ,എന്നവരുടെ നേതൃത്വത്തിൽ രഥ ഘോഷയാത്രയ്ക്ക് സ്വീകരണം നൽകി. മേടപ്പാറ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിൽ ശാന്തി സതീഷും, ദുർഗ വനിതാസംഘം പ്രതിനിധികളും ചേർന്ന് സ്വീകരിച്ചു. മേടപ്പാറ ശാഖയിൽ ശിവഗിരി മഠത്തിലെ സ്വാമി ശ്രീനാരായണ തീർത്ഥ പഞ്ചലോഹ വിഗ്രഹം ഏറ്റുവാങ്ങി. വിവിധ ശാഖകളിൽ നിന്നും മേടപ്പാറ ശാഖാ ഗുരുക്ഷേത്ര നിർമ്മാണ ഫണ്ടിലേക്ക് സംഭാവനകളും ലഭിച്ചു. ഗുരുദേവ വിഗ്രഹത്തിൽ ഭക്തർ കാണിക്ക സമർപ്പണവും നടത്തി. മേടപ്പാറ ശാഖയുടെ മാതൃശാഖായായ തണ്ണിത്തോട് ശാഖാ ഗുരുമന്ദിരത്തിലെ സ്വീകരണത്തിൽ 10000രൂപയുടെ സംഭാവനയും ലഭിച്ചു. മലയോര മേഖലയിലെ ശ്രീനാരായണ ഭക്തരുടെ ശക്തി വിളിച്ചോതുന്നതായിരുന്നു തണ്ണിത്തോട് ആശുപത്രിപ്പടി മുതൽ മേടപ്പാറ ഗുരുക്ഷേത്രം വരെ നടന്ന ഘോഷയാത്ര. മേടപ്പാറ ശാഖ പ്രസിഡന്റ് പി.ഡി.ശശിധരൻ, വൈസ് പ്രസിഡന്റ് എം.എസ്.ഇന്ദിര, സെക്രട്ടറി പങ്കജാക്ഷൻ എന്നിവരും ശാഖാകമ്മിറ്റി അംഗങ്ങളും ഘോഷയാത്രയെ അനുഗമിച്ചു.