പത്തനംതിട്ട : കേരള ജനവേദി സംസ്ഥാന പ്രസിഡന്റും സാമൂഹ്യ പ്രവർത്തകനും വിവരാവകാശ പ്രവർത്തകനുമായ റഷീദ് ആനപ്പാറയുടെ നേതൃത്വത്തിൽ നിർദ്ധനരായവർക്ക് നൽകുന്ന 17-ാംഘട്ട ഭക്ഷ്യധാന്യ കിറ്റുകളും ഈദുൽ ഫിത്തർ കിറ്റും വിതരണവും ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. നഗരസഭ മുൻ വൈസ് ചെയർമാൻ പി.കെ ജേക്കബ്, അബ്ദുൽ അസീസ് പാലശേരി, ജോർജ് വർഗീസ് തെങ്ങിൻ തറയിൽ, റഷീദ് ആനപ്പാറ, സജിത നാസർ, അമ്മിണി, ലക്ഷ്മി എന്നിവർ പ്രസംഗിച്ചു.