അടൂർ : യു.എ.ഇ.ഐ.എം.സി.സി അടൂർ മുൻസിപ്പൽ കമ്മിറ്റി, ഏറത്ത് പഞ്ചായത്ത് കമ്മിറ്റി എന്നിവയുടെ സഹകരണത്തോടെ ചെറിയ പെരുന്നാളിന്റെ ഭാഗമായി ഇന്ത്യൻ നാഷണൽ ലീഗിന്റെ നേതൃത്വത്തിൽ ധാന്യക്കിറ്റ് വിതരണവും സേട്ടു സാഹിബ് അനുസ്മരണവും നടത്തി. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് നിസാർ നൂറ് മഹൽ സേട്ടു സാഹിബ് അനുസ്മരണം സന്ദേശം നടത്തി. മണ്ഡലം പ്രസിഡന്റും പാർട്ടി സംസ്ഥാന വർക്കിംഗ് കമ്മിറ്റിയംഗവുമായ രാജൻ സുലൈമാൻ അദ്ധ്യക്ഷത വഹിച്ചു.വിജയകുമാർ, കെ.മോഹനൻ, ബിന്ദു,സലാം.സൈനില,ജോർജ് വർഗീസ്, പ്രസന്ന എന്നിവർ പ്രസംഗിച്ചു.