അടൂർ : സി.പി.ഐ അടൂർ വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മേയ് 8ന് 14 കേന്ദ്രങ്ങളിൽ മാതൃദിനപരിപാടി സംഘടിപ്പിക്കുന്നു. രാഷ്ട്രീയ - സാമൂഹിക - സാംസ്കാരിക - കാർഷിക രംഗമുൾപ്പെടെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിക്കും. അനുബന്ധ ചടങ്ങുകളിൽ കലാ -സാംസ്കാരിക പ്രവർത്തകർ പങ്കെടുക്കും.