പള്ളിക്കൽ: ഇരുവൃക്കകളും തകരാറിലായ യുവതി സുമനസുകളുടെ സഹായം തേടുന്നു. തെങ്ങമം രമ്യാഭവനത്തിൽ രമ്യ (30) ആണ് ചികിത്സയിൽ കഴിയുന്നത്. കൊവിഡ് വന്നതിനു ശേഷം നടത്തിയ പരിശോധനയിലാണ് കിഡ്നിക്ക് തകരാറാണന്ന് കണ്ടെത്തിയത്. പിതാവ് രവീന്ദ്രനും മാതാവ് മണിയമ്മയും കൂലിപ്പണിക്കാരാണ്. ഭർത്താവ് ബിജുലാൽ ഡിസ്ക് തകരാർ മൂലം വർഷങ്ങളായി ചികിത്സയിലാണ്. ബി.എഡ് ബിരുദധാരിയായ രമ്യ ട്യൂഷനെടുത്തും മറ്റുമാണ് കുടുംബം പോറ്റിയിരുന്നത്. 6 വയസുള്ള മകനും ഭർത്തൃമാതാവിനും ഒപ്പം വാടക വീട്ടിലായിരുന്നു താമസം. . വൃക്കമാറ്റിവയ്ക്കാൻ വലിയ തുക ചെലവ് വരും. . രമ്യയുടെ അക്കൗണ്ട് നമ്പർ. ഫെഡറൽ ബാങ്ക് - പൂയപ്പള്ളി ബ്രാഞ്ച് - 20350 100049605 IFSC CODE - FDRL 000 20 35 mob: 9947961466