തിരുവല്ല: എസ്.എൻ.ഡി.പി.യോഗം ആർ.ശങ്കർ മെമ്മോറിയൽ 4538 -ാം കുന്നന്താനം പൊയ്ക ശാഖയുടെ ഗുരു - വിനായക ക്ഷേത്രത്തിൽ ഉത്സവം കൊടിയേറി. ക്ഷേത്രം തന്ത്രി പെരുന്ന സന്തോഷ് തന്ത്രിയുടെയും മേൽശാന്തി പെരുന്ന സനൽ ശാന്തിയുടെയും കാർമ്മികത്വത്തിൽ കൊടിയേറ്റി. സ്വാമി ശിവബോധാനന്ദയുടെ മുഖ്യകാർമ്മികത്വത്തിൽ ശ്രീനാരായണ ദിവ്യപ്രബോധനവും ധ്യാനവും നടത്തി. ഇന്ന് രാവിലെ 9ന് ആനയൂട്ട് രാത്രി 8.30ന് നാടൻപാട്ട്. നാളെ വൈകിട്ട് 6ന് മുക്കൂർ കൊടികുത്തി ക്ഷേത്രാങ്കണത്തിൽ നിന്നും താലപ്പൊലി ഘോഷയാത്ര. ദീപാരാധന തുടർന്ന് കൊടിയിറക്ക്.