
തിരുവല്ല: ഭാരതീയ ദളിത് കോൺഗ്രസ് സംഘടിപ്പിച്ച ഡോ.ബി.ആർ.അംബേദ്കർ ജന്മദിന സമാപന സമ്മേളനം മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു . ജില്ലാ പ്രസിഡന്റ് പി.ജി ദിലീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.പി.ജെ കുര്യൻ, മാത്യൂ കുഴൽനാടന് രാഷടീയശ്രേഷ്ഠ അവാർഡ് സമ്മാനിച്ചു. പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, ജോർജ് മാമ്മൻ കൊണ്ടൂർ, റെജി തോമസ്, കെ.ജയവർമ്മ, ലാലു തോമസ്, ആർ.ജയകുമാർ, വി.റ്റി.പ്രസാദ്, രവി വി.സോമൻ, മഞ്ചു വിശ്വനാഥ്, എബി മേക്കരങ്ങാട്, പ്രമീള വസന്ത് മാത്യൂ, ജ്ഞാനമണി മോഹനൻ, അജി തമ്പാൻ, സുഭാഷ് മല്ലപ്പള്ളി, അജേഷ് അങ്ങാടിക്കൽ തുടങ്ങിയവർ സംസാരിച്ചു.