
തിരുവല്ല : രാജ്യാന്തര ക്രിക്കറ്റ് അമ്പയറും പെരിങ്ങര സ്വദേശിയുമായ വിനോദ് ബാബുവിനെ ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു. ബൂത്ത് പ്രസിഡന്റ് ശശിധരൻ പൊന്നാട അണിയിച്ചു. പ്രസിഡന്റ് മനോജ് വെട്ടിക്കൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ ടി.വി വിഷ്ണു നമ്പൂതിരി , അശ്വതി രാമചന്ദ്രൻ, സനിൽ കുമാരി, ചന്ദ്രു എസ് കുമാർ , ബി.ജെ.പി പഞ്ചായത്ത് ജനറൽ സെക്രട്ടറി പ്രശാന്ത്, ധന്യ രാജേഷ് , ഗിരീഷ്, ദേവരാജൻ, സൂരജ്, കൃഷ്ണമുരളി എന്നിവർ പങ്കെടുത്തു.