പ്രമാടം : ളാക്കൂർ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് ചെമ്പെടുപ്പ് ഇന്ന് നടക്കും. ഉച്ചക്ക് രണ്ടിന് ചെമ്പെടുപ്പ് റാസ പള്ളിയിൽ നിന്നും ആരംഭിക്കും. വൈകിട്ട് ഏഴിന് പെരുന്നാൾ റാസയും ഉണ്ടായിരിക്കും.