പള്ളിക്കൽ: സി.പി.ഐ പള്ളിക്കൽ ലോക്കൽ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളന ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. സ്വാഗത സംഘം സെക്രട്ടറി വി.ശിവരാജൻ സ്വാഗതം പറഞ്ഞു. എൽ.സി.സെക്രട്ടറി ബിനു വെള്ളച്ചിറ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മുണ്ടപ്പള്ളി തോമസ്, റ്റി മുരുകേശ് . എം മധു , ആരുൺ കെ.എസ് മണ്ണടി , കെ പത്മിനിയമ്മ, എസ് രാധാകൃഷ്ണൻ , ആർ രാജേന്ദ്രൻ പിള്ള , അഡ്വ. ആർ ജയൻ , എൻ കെ ഉദയകുമാർ .പി ശിവൻകുട്ടി എന്നിവർ സംസാരിച്ചു
പള്ളിക്കൽ ലോക്കൽ കമ്മിറ്റി വിഭജിച്ച് തെങ്ങമം കേന്ദ്രമായി പുതിയ ലോക്കൽ കമ്മിറ്റി രൂപീകരിച്ചു. പള്ളിക്കൽ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി മായാ ഉണ്ണികൃഷ്ണനെയും , തെങ്ങമം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ബിനു വെള്ളച്ചിറ യെയും അസി.സെക്രട്ടറിയായി ഡി മുരളീധരൻ നായരെയും തിരഞ്ഞെടുത്തു.